ഉദാഹരണം സുജാത ഇനി അറബി നാട്ടില്‍

0
53

ഒരു അമ്മയുടെയും മകളുടെയും കഥ പറഞ്ഞ മലയാള ചലച്ചിത്രം ഉദാഹരണം സുജാത പ്രേക്ഷക മനസ് കീഴടക്കി കഴിഞ്ഞു.കേരളത്തില്‍ ലഭിച്ച സ്വീകരണത്തിന് പുറമെ ഇപ്പോള്‍ ചിത്രം കടല്‍കടന്ന് അറബി നാട്ടില്‍ എത്തി നില്‍ക്കുകയാണ്.കുടുംബ പ്രേക്ഷകരുടെ ഗംഭീരവരവേല്‍പ് തന്നെ ചിത്രത്തിന് ലഭിക്കുകയും ചെയ്തു.

പന്ത്രണ്ടാം തീയതിയാണ് ചിത്രം യു എ യില്‍ എത്തുകയെന്നും ഈ ചിത്രത്തിനായി മറുനാട്ടിലുള പ്രേക്ഷകര്‍ എത്രത്തോളം കാത്തിരിക്കുകയായിരുന്നെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നും ഈ സന്തോഷം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോടൊപ്പം പങ്കുവെക്കുകയാണെന്നും അവരാണ് ഈ ചിത്രത്തിന്റെ അവകാശികളെന്നും മഞ്ജു പറഞ്ഞു.മഞ്ജു വാര്യര്‍ തന്നെയാണ് സിനിമ യു എ യില്‍ റിലീസ് ചെയ്യുന്ന കാര്യം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.