തിരുവനന്തപുരം: എന്‍.സി.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സുള്‍ഫിക്കര്‍ മയൂരിക്കെതിരേ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് ശുപാര്‍ശ
സുള്‍ഫിക്കര്‍ മയൂരി ഫോണില്‍ വിളിച്ച് ഉഴവൂര്‍ വിജയനെ ഭീഷണിപ്പെടുത്തിയിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണിത്. . അഗ്രോ ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍കൂടിയായ സുള്‍ഫിക്കര്‍ മയൂരിക്കെതിരെ ഐ.പി.സി 120,506, ഐ.ടി നിയമം 67 എന്നിവ പ്രകാരം കേസെടുക്കാനാണ് നിര്‍ദേശം.
ഫോണില്‍ കൂടി സുള്‍ഫിക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഉഴവൂര്‍ വിജയനെ മാനസികമായി തളര്‍ത്തിയെന്നും ഇത് രോഗം മൂര്ചിക്കാന് കാരണമായെന്നുമാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിലുള്ളതെന്നാണ് വിവരം.
സുള്ഫിക്കറിനെതിരേ കേസെടുക്കാനുള്ള ശുപാര്‍ശ ക്രൈംബ്രാഞ്ച് സര്‍ക്കാരിന് കൈമാറി. മയൂരിക്കെതിരേ വധഭീഷണിക്കേസ് അടക്കമുള്ളവ ചുമത്തി കേസെടുത്ത് അന്വേഷിക്കേണ്ടതുണ്ടെന്നാണ് ക്രൈംബ്രാഞ്ച് ഐ.ജി ആര്.ശ്രീജിത്ത് സര്‍ക്കാരിന് നല്കിയ ശുപാര്‍ശയില്‍ പറയുന്നത്.
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ അടുത്ത ബന്ധമുള്ള പ്രവര്‍ത്തകനാണ് സുള്‍ഫിക്കര്‍ മയൂരി.