ദേശീയ അന്വേഷണ ഏജന്‍സി (എന്‍.എെ.എ)യ്ക്ക് സ്വന്തമായി ആസ്ഥാനം വരുന്നു. ദക്ഷിണ ഡല്‍ഹിയിലെ ലോധി റോഡില്‍ നിര്‍മിച്ചിരിക്കുന്ന മന്ദിരം ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് മന്ദിരം രാജ്യത്തിന് സമര്‍പ്പിക്കുന്നത്. 2015 സെപ്തംബര്‍ 10ന് ആരംഭിച്ച കെട്ടിടത്തിന്റെ നിര്‍മാണം 24 മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 35.13 കോടിയാണ് കെട്ടിടം നിര്‍മിക്കാനായി ചിലവഴിച്ചത്.
2008 നവംബറില്‍ നടന്ന മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് എന്‍ ഐ എ എന്ന അന്വേഷണ ഏജന്‍സി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.ലഖ്നൗ, ഹൈദരാബാദ്, കൊച്ചി, ഗുവാഹത്തി, മുംബൈ, കൊല്‍ക്കത്ത,റായ്പുര്‍, ജമ്മു എന്നിവിടങ്ങളില്‍ എന്‍.ഐ.എയ്ക്ക് ബ്രാഞ്ച് ഓഫിസുകളുണ്ട്.രാജ്യം മുഴുവന്‍ അധികാര പരിധിയുള്ള എന്‍ഐഎയ്ക്ക് വിദേശ രാജ്യങ്ങളിലേക്കും അന്വേഷണം നടത്താന്‍ അനുവാദമുണ്ട്.
ചണ്ഡീഗഡ്, ശ്രീനഗര്‍, ചെന്നൈ, ബംഗളൂരു, വിശാഖപട്ടണം, അഹമ്മദാബാദ്, ബറൂച്, ജഗദല്‍പുര്‍, പട്ന, സിലിഗുരി, മാല്‍ഡ, റാഞ്ചി, വിജയവാഡ, ഇംഫാല്‍ എന്നിവിടങ്ങളില്‍ എന്‍.ഐ.എയ്ക്ക് ക്യാമ്പ്ഓഫീസുകളുമുണ്ട്. എന്‍ഐഎ സ്ഥാപിതമായതിന് ശേഷം ഭീകരവാദം, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, വ്യാജ നോട്ട് തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ തുമ്പുണ്ടാക്കാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും സാധിക്കുന്നുണ്ട്.