കേരളത്തിന്റെ മതനിരപേക്ഷത പ്രശംസനീയമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

0
50


കൊല്ലം: .കേരളത്തിന്റെ മതനിരപേക്ഷത പ്രശംസനീയമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വിവിധ ആത്മീയ നേതാക്കളുടെ ജന്മംകൊണ്ട് അനുഗ്രഹീതമായ കേരളം വ്യത്യസ്ത മതങ്ങളെയും സംസ്‌കാരങ്ങളെയും ഒരുപോലെ ഉള്‍ക്കൊണ്ടിരുന്നെന്ന് രാഷ്ട്രപതി പറഞ്ഞു

അമൃതാനന്ദമയിയുടെ 64 ആം ജന്മദിനത്തോട് അനുബന്ധിച്ചുള്ള പദ്ധതികള്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. കേരളത്തിലെ ആത്മീയ നേതാക്കളുടെ പേര് എടുത്തു പറഞ്ഞു കൊണ്ടാണ് രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്.

കേരളത്തിന്റേത് എല്ലാ സംസ്കാരങ്ങളെയും ഒരുപോലെ ഉള്‍ക്കൊള്ളുന്ന പാരമ്പര്യമാണ്. കേരളത്തിന്റെ മതനിരപേക്ഷതയും പ്രശംസനീയമാണ്. രാഷ്ട്രപതി പറഞ്ഞു. ഒറ്റ ദിവസത്തെ ഔദ്യോഗിക പരിപാടിക്ക് എത്തിയ രാഷ്ട്രപതി ഇന്നു തന്നെ തിരിച്ചു പോകും.