ജനരക്ഷാ യാത്രയില്‍ അമിത് ഷാ വീണ്ടുമെത്തുമെന്നു കുമ്മനം

0
50

കോഴിക്കോട്: ജനരക്ഷാ യാത്രയില്‍ പാര്‍ട്ടി ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ വീണ്ടുമെത്തും. കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ കുമ്മനം രാജശേഖരനാണ് അമിത് ഷായുടെ വരവ് പ്രഖ്യാപിച്ചത്.

അമിത് ഷാ കേരളത്തിലെത്തിതിനെതിരെ സിപിഎം നേതൃത്വം ഉന്നയിച്ച വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നുകുമ്മനം. 17ന് നാണ് അമിത് ഷാ വീണ്ടും യാത്രയില്‍ പങ്കെടുക്കാന്‍ എത്തുന്നത്.

സിപിഎം അക്രമങ്ങളില്‍ ഭയന്നിരിക്കുന്ന ജനങ്ങളുടെ പേടി മാറ്റാനാണ് അമിത്ഷാ കേരളത്തിലെത്തിയതെന്ന് കുമ്മനം പറഞ്ഞു. ഇന്ത്യയില്‍ എവിടെയും സഞ്ചരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനുള്ളതുപോലെ സ്വാതന്ത്ര്യം അമിത്ഷായ്ക്കുമുണ്ട്. കുമ്മനം പറഞ്ഞു.കു

ജനരക്ഷായാത്ര  ഈ മാസം മൂന്നിന് ഉദ്ഘാടനം ചെയ്തത് അമിത് ഷായായിരുന്നു. പയ്യന്നൂര്‍ മുതല്‍ പിലാത്തറ വരെയുള്ള 9 കിലോമീറ്റര്‍ ദൂരം കുമ്മനം രാജശേഖരനൊപ്പം അമിത്ഷായും യാത്രയില്‍ പങ്കെടുത്തിരുന്നു.

പക്ഷെ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം നാട് പിണറായിയില്‍ അമിത് ഷാ നടക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും എത്തിയിരുന്നില്ല.