മലപ്പുറം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷ യാത്ര ഇന്ന് മലപ്പുറം ജില്ലയില്‍ എത്തും. കേന്ദ്ര ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിംഗ് തോമര്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ യാത്രയില്‍ പങ്കെടുക്കും.
രാവിലെ പത്തിന് ജില്ലാ അതിര്‍ത്തിയിലാണ് ആദ്യ സ്വീകരണം. തുടര്‍ന്ന് വേങ്ങര ടൗണില്‍ നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര ഗ്രാമ വികസന വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഉദ്ഘാടനം ചെയ്യും.
ബിജെപി വക്താവ് ഷാനവാസ് ഹുസൈന് മുഖ്യ പ്രഭാഷണം നടത്തും. വൈകീട്ട് മൂന്ന് മണിയോടെ കുറ്റിപ്പുറത്തുനിന്ന് എടപ്പാളിലേയ്ക്ക് പോകും.. വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കൂടുതല്‍ അണികളെ പങ്കെടുപ്പിച്ച് പൊതുസമ്മേളനം ശക്തിപ്രകടനമാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്.