ടി.ഡി രാമകൃഷ്ണന് വയലാര്‍ അവാര്‍ഡ്

0
123

2017ലെ വയലാര്‍ അവാര്‍ഡ് എഴുത്തിന്റെ പുത്തന്‍ മുനമ്പ് കണ്ടെത്തിയ ടി.ഡി രാമകൃഷ്ണന് സ്വന്തം. സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന കൃതിക്കാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ശ്രീലങ്കന്‍ രാഷ്ട്രീയത്തെ പ്രമേയമാക്കിയാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയുടെ രചന നടത്തിയിരിക്കുന്നത്. ഈ കൃതിക്ക് മാവേലിക്കര വായനാ പുരസ്‌കാരം, കെസുരേന്ദ്രന്‍ നോവല്‍ അവാര്‍ഡ്, എ.പി കളയ്ക്കാട് സാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

റെയില്‍വേ ഉദ്യോഗസ്ഥനായിരുന്ന ടി.ഡി രാമകൃഷ്ണന്‍ ആല്‍ഫ, ഫ്രാന്‍സിസ് ഇട്ടിക്കോര എന്നീ നോവലുകള്‍ രചിച്ചു. ഫ്രാന്‍സിസ് ഇട്ടിക്കോര 2009ലെ ബെസ്റ്റ് സെല്ലര്‍ ആയിരുന്നു. ഷോഭാ ശക്തിയുടെ മ് മലയാളത്തിലേക്ക് മൊഴിമാറ്റി. അഭിമുഖങ്ങളുടെ സമാഹാരമായ തമിഴ് മൊഴിയഴക്, ചാരുനിവേദിതയുടെ തപ്പു താളങ്ങള്‍ എന്നിവയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.