പാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

0
61

പാര്‍വതിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ‘ഖരിബ് ഖരിബ് സിങ്‌ലേ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്ന ഹിന്ദി ചിത്രത്തിലാണ് പാര്‍വതി നായികയായി എത്തുന്നത്. തനുജ ചന്ദ്രയാണ് ചിത്രത്തിന്റെ സംവിധാനം. മലയാളി കഥാപാത്രം ആയിട്ട് തന്നെയാണ് ചിത്രത്തില്‍ പാര്‍വതി അഭിനയിക്കുന്നത്.

‘വേഗം ഇറങ്ങ് കഴുതെ’ എന്ന് ഇര്‍ഫാന്‍ ഖാന്റെ കഥാപാത്രത്തോട് പാര്‍വതി പറയുന്നതിനെ ട്രോളുകളായി പ്രചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. രാജസ്ഥാനിലെ ബിക്കനീറിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഒരു റോഡ് യാത്രയില്‍ കണ്ടുമുട്ടുന്നവര്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രണയവും കോമഡിയുമെല്ലാം ചേര്‍ന്നതാണ് പാര്‍വതിയുടെ ആദ്യ ഹിന്ദി ചിത്രം. ബിക്കനീര്‍, റിഷികേശ്, ഗാംഗ്‌ടോക്ക് തുടങ്ങിയ സ്ഥലങ്ങളിലായായിരുന്നു ചിത്രീകരണം.

എന്നു നിന്റെ മൊയ്തീനു ശേഷം പൃഥ്വിരാജിനൊപ്പം ‘മൈ സ്റ്റോറി’ ആണ് മലയാളത്തില്‍ പാര്‍വതിയുടെ റിലീസിങ്ങിനൊരുങ്ങുന്ന ചിത്രം.