പേര് ഫ്രെഡറിക്, കാണാന്‍ സുന്ദരന്‍, സോഷ്യല്‍ മീഡിയയിലെ താരത്തെ പരിചയപ്പെടാം

0
111

വശ്യമായ കറുപ്പ് നിറം, തലയുടെ മുകള്‍ഭാഗത്ത് നിന്ന് കഴുത്തുവരെ നേര്‍ത്ത, നീണ്ട രോമങ്ങള്‍ അത്രയ്ക്ക് സുന്ദരനാണ് ഫ്രെഡറിക്. പത്തുവയസുകാരനായ ഈ കുതിര ലോകത്തിലെ ഏറ്റവും സുന്ദരനായ കുതിരയാണ്. ഫെയ്സ്ബുക്കില്‍ സ്വന്തമായി പേജും യൂട്യൂബില്‍ സ്വന്തമായി സബ്സ്‌ക്രിബ്ഷനും ഉള്ള ഫ്രെഡറികിന് സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ഈ സുന്ദരന്റെ പ്രകടനങ്ങള്‍ ഇതുവരെ 20 മില്യണിലധികം ആളുകള്‍ യൂ ടൂബിലും ഫെയ്സ്ബുക്കിലുമായി കണ്ടിട്ടുണ്ട്.

അമേരിക്കയിലെ ഒസാര്‍ക്ക് മലനിരകളിലെ പിനാക്ക്ള്‍ ഫ്രൈസെന്‍സ് എന്ന് പേരുള്ള കുതിര ഫാമില്‍ താമസിക്കുന്ന ഫ്രെഡറികിനെ കാണാനും പുറത്ത് കയറി ഫോട്ടോയെടുക്കാനും ദിവസവും ഒട്ടേറെപേരാണ് ഫാമിലേക്കെത്തുന്നത്.

ഫ്രെഡറികിനെ സിനിയമില്‍ അഭിനയിപ്പിക്കുന്നതിനായി അനവധി അണിയറ പ്രവര്‍ത്തകര്‍ തേടിയെത്തിയിട്ടും ഷൂട്ടിങ് കുതിരക്ക് ക്ഷീണമുണ്ടാക്കുമെന്ന് പറഞ്ഞ് ഇതുവരെ ആര്‍ക്കും വിട്ട് കൊടുത്തിട്ടില്ല. ലോകത്തിലെ ഏറ്റവും സുന്ദരനായ കുതിരയെ വാങ്ങാനായി ദശലക്ഷക്കണക്കിന് ഡോളര്‍ വില പറഞ്ഞ് കുതിര സ്‌നേഹികള്‍ ഫാം അധികൃതരെ സമീപിക്കുന്നുണ്ടെങ്കിലും ഈ സുന്ദരനെ വിട്ടുകൊടുക്കാന്‍ പരിചാരകരും ഒരുക്കമല്ല.