യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; പൊലീസ് ഓഫീസര്‍ക്കെതിരെ കേസ്

0
51

ഗാസിയാബാദ് : യുവതിയെ ലൈംഗിക പീഡനത്തിനു വിധേയമാക്കി ഗര്‍ഭിണിയാക്കിയ പൊലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ യുവതിയുടെ പരാതി. യുവതി ഗര്‍ഭിണി ആയപ്പോള്‍ ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ നിര്‍ബന്ധിച്ചതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.

ഗാസിയാബാദ് സബ്ഇന്‍സ്‌പെക്ടര്‍ ശൈലേന്ദ്ര സിങിനെതിരെയാണ് യുവതി പരാതി നല്‍കിയത്. ഖോടയില്‍ ലോകപ്രിയ വിഹാര്‍ സ്വദേശിയായ യുവതിയാണ് പീഡനത്തിനിരയാക്കിയത്.

പല തവണ ഇന്‍സ്‌പെക്ടര്‍ തന്നെ പീഡിപ്പിച്ചതായി യുവതി തന്റെ പരാതിയില്‍ പറയുന്നു. രണ്ടാമത്തെ തവണയാണ് യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുന്നത്. യുവതി നല്‍കിയ പരാതി പ്രകാരം ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഐപിസി 376, 313, 506 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കേസുകള്‍ ചുമത്തിയതായി പൊലീസ് പറഞ്ഞു. പക്ഷെ അറസ്റ്റ് ചെയ്തിട്ടില്ല.