രജനികാന്തും ശങ്കറും ഒന്നിക്കുന്ന ‘2.0’ യുടെ ഔദ്യോഗിക വീഡിയോ പുറത്തിറങ്ങി

0
55

രജനി കാന്തും ശങ്കറും ഒന്നിക്കുന്ന പുതിയ സിനിമ ‘2.0’ ഔദ്യോഗിക വീഡിയോ പുറത്തിറങ്ങി.2010-ല്‍ പുറത്തിറങ്ങിയ ‘എന്തിരന്റെ രണ്ടാം ഭാഗമായാണ് 2.0 ഒരുങ്ങുന്നത്. ശങ്കറും ബി ജെയിമോഹനും ചേര്‍ന്ന് തിരക്കഥ നിര്‍വ്വഹിക്കുന്ന ഈ ചിത്രം ഇന്ത്യന്‍ ശാസ്ത്ര കഥാ സാഹിത്യത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്. ലികാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്കരന്‍ അല്ലിരാജയാണ് ചിത്രം നിര്‍മിക്കുന്നത്.

3D യില്‍ നേരിട്ട് ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ചിത്രമെന്ന വിശേഷണത്തോടെയാണ് ചിത്രം അണിയറയില്‍ പുരോഗമിക്കുന്നത്.

ഡോ. വസീഗരന്‍, ചിട്ടി എന്നീ രണ്ട് കഥാപാത്രത്തെയാണ് രജനി കാന്ത് അവതരിപ്പിക്കുന്നത്.രജനിയെ കൂടാതെ അക്ഷയ് കുമാര്‍ എമി ജാക്സണ്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

തമിഴിലും ഹിന്ദിയിലും ഒരേ സമയം റിലീസ് ചെയ്യുന്ന സിനിമ ഏകദേശം 450 കോടി (4.5 ബില്യണ്‍) മുതല്‍മുടക്കിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. 2018 ജനുവരി 25-ന് ലോകമെങ്ങും പുറത്തിറങ്ങുന്ന ‘2.0’ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമാണ്.