രാഷ്ട്രപതി രാംനാഥ്‌കോവിന്ദിന്റെ സന്ദര്‍ശനം; അമൃതപുരിയില്‍ കനത്ത സുരക്ഷ

0
66


കൊല്ലം: രാഷ്ട്രപതി രാംനാഥ്‌ കൊവിന്ദ് എത്താനിരിക്കെ അമൃതപുരിയില്‍ സുരക്ഷ ശക്തമാക്കി. രാഷ്ട്രപതിയായതിന് ശേഷം ആദ്യമായി കേരളത്തിലെത്തുന്ന കോവിന്ദിനെ സ്വീകരിക്കാന്‍ പഴുതടച്ച സുരക്ഷയാണ് ഒരുക്കുന്നത്.

സുരക്ഷാ ക്രമീകരണങ്ങള്‍ ദക്ഷിണമേഖലാ ഐജി മനോജ്എബ്രഹാമിന്റെ നിയന്ത്രണത്തിലാണ് ഇന്റലിജന്‍സ് ഡിജിപി മുഹമ്മദ് യാസിന്‍, ദക്ഷിണമേഖലാ എഡിജിപി ബി. സന്ധ്യ എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്.

രാവിലെ 11 മുതല്‍ 12 വരെയാണ് രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങ്. അതിനുശേഷം എന്‍ടിപിസി ഗ്രൗണ്ടിലെത്തുന്ന രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് മടങ്ങും. കേരളത്തില്‍ മറ്റ് ഔദ്യോഗിക പരിപാടികള്‍ ഇല്ല. രാഷ്ട്രപതിയുടെ യാത്രയ്ക്കായി ബുള്ളറ്റ് പ്രൂഫ്കാര്‍ എന്‍ടിപിസിയില്‍ എത്തിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രിമാരായ ഡി.വി. സദാനന്ദ ഗൗഡ, ജുവല്‍ ഓറം, സത്യപാല്‍ സിങ്, എംഎല്‍എമാരായ ഒ. രാജഗോപാല്‍, ആര്‍. രാമചന്ദ്രന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.സി. ജോര്‍ജ്ജ്, വി.എസ്. ശിവകുമാര്‍, ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ ശ്യാം ജെജു, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാന തപസ്വി എന്നിവര്‍ അമൃതപുരിയിലെ ചടങ്ങില്‍ പങ്കെടുക്കും.