രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി; ഗവര്‍ണറും, മുഖ്യമന്ത്രിയും ചേര്‍ന്ന് സ്വീകരിച്ചു

0
65

തിരുവനന്തപുരം : ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി. തിരുവനന്തപുരം വ്യോമസേനാ വിമാനത്താവളത്തില്‍ രാവിലെ 9.30 ഓടെ എത്തിയ രാഷ്ട്രപതിയെ ഗവര്‍ണറും മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു.

അമൃതാനന്ദമയി മഠത്തിന്റെ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നതിനാണ് രാഷ്ട്രപതിയുടെ വരവ്. തുടര്‍ന്ന് കായംകുളം എന്‍ടിപിസി ഹെലിപ്പാഡില്‍ ഇറങ്ങിയ രാഷ്ട്രപതി റോഡ് മാര്‍ഗം വള്ളിക്കാവിലെ അമൃതാനന്ദമയി ആശ്രമത്തിലെത്തി.

അമൃതാനന്ദമയിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് എത്തുന്ന രാഷ്ട്രപതിയ്ക്ക് മറ്റ് ഔദ്യോഗിക പരിപാടികളില്ല. രാവിലെ 11 മണിയ്ക്കാണ് അമൃതപുരിയിലെ ചടങ്ങുകള്‍ ആരംഭിക്കുക. ഗവര്‍ണ്ണര്‍ പി. സദാശിവം, ദേവസ്വം, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കെ.സി. വേണുഗോപാല്‍ എംപി, ആര്‍. രാമചന്ദ്രന്‍ എംഎല്‍എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.