ലണ്ടനില്‍ കാര്‍ പാഞ്ഞുകയറി 11 പേര്‍ക്ക് പരുക്ക്

0
65

ലണ്ടൻ: ലണ്ടനില്‍ കാര്‍ കാല്‍നടയാത്രക്കാര്‍ക്ക് നേരെ പാഞ്ഞുകയറി 11 പേര്‍ക്ക് പരുക്ക്. മനപൂര്‍വ്വമുള്ള അപകടമാണോ, ഭീകരാക്രമണമാണോ എന്ന സംശയത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡ്രൈവറെ പൊലീസ്​ കസ്​റ്റഡിയിലെടുത്ത്​ ചോദ്യംചെയ്യുന്നു.

നഗരത്തിലെ തിരക്കേറിയ നാച്ചുറൽ ഹിസ്​റ്ററി മ്യൂസിയത്തിന്​ സമീപമാണ് അപകടം. കാര്‍ നേരെ എതിര്‍ വശത്തേക്ക് കാല്‍ നട യാത്രക്കാര്‍ക്ക് നേരെയാണ് പാഞ്ഞു കയറിയത്. സംഭവത്തിന്​ ഭീകരബന്ധമുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം നടത്തുന്നുണ്ട്.

കാർ മനഃപൂർവം ഇടിച്ചുകയറ്റിയതാണോ എന്നതും  അന്വേഷിക്കുന്നുണ്ട്. തൊട്ടടുത്തുള്ള ട്യൂബ് സ്റ്റേഷന്‍ താത്ക്കാലത്തേക്ക് അടച്ചിട്ടുണ്ട്.