വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ അത്ഭുദം നടന്നാല്‍ അതിശയപ്പെടേണ്ട: കാനം

0
52
വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ അത്ഭുദം നടന്നാല്‍ അതിശയപ്പെടേണ്ടെന്ന്​ സി.പി.​ഐ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വര്‍ഗീയത എതിര്‍ക്കുന്നതില്‍ ജനാധിപത്യ പ്രസ്​ഥാനങ്ങള്‍ ഒരുമിച്ച്‌​ നില്‍ക്കണം. ഇതിനായി സംയുക്​ത വേദികള്‍ രൂപപ്പെടണം.വര്‍ഗീയതയെ ചെറുക്കാനും മതനി​രപേക്ഷത ശക്​തിപ്പെടുത്താനും ഇടതിനേ കഴിയൂവെന്ന്​ വേങ്ങരയിലെ ജനം തിരിച്ചറിയുമെന്നും അദ്ദേഹം മീറ്റ്​ ദ പ്രസില്‍ പറഞ്ഞു.
​ബി.ജെ.പി ഫാഷിസ്​റ്റ്​ ആശയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണ്​.ജി.എസ്​.ടിയിലെ പുതിയ മാറ്റം ഗുജറാത്ത്​ തെരഞ്ഞെടുപ്പ്​ മുന്നില്‍ കണ്ടാണ്. ഒറ്റ തെരഞ്ഞെടുപ്പ്​ എന്നത്​ അപ്രായോഗികവും അശാസ്​ത്രീയവുമാണെന്നും അദ്ദേഹം പറഞ്ഞു.