
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയാണ് കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുന്നതെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ദില്ലിയിലെ സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസായ എകെജി ഭവനിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
കേരളത്തിലെ മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ തന്നെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാകുന്നതില്‍ കമ്യുണിസ്റ്റ് പാര്‍ട്ടി ലജ്ജിക്കണമെന്നും അമിത് ഷാ പറഞ്ഞു.
കമ്യുണിസ്റ്റുകാര്‍ രാഷ്ട്രീയ കൊലപാതകങ്ങളുടെ വക്താക്കളാണെന്ന് ഷാ കുറ്റപ്പെടുത്തി. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ ഭയപ്പെടുത്താന്‍ കൊലപ്പെടുത്തുന്നവരുടെ മൃതദേഹങ്ങള്‍ കമ്യുണിസ്റ്റുകാര്‍ വെട്ടിനുറുക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.