എകെജി ഭവനിലേക്ക് അമിത്ഷായുടെ നേതൃത്വത്തിലുള്ള ബിജെപി മാര്‍ച്ച് ഇന്ന്

0
53
Trivandrum: BJP National President, Amit Shah arrives to pay floral tribute to great social reformer Shri Ayyankali ji's statue at Trivandrum on Saturday. PTI Photo(PTI6_3_2017_000168A)

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സിപിഎം കേന്ദ്രകമ്മിറ്റി ഓഫീസിലേക്ക് ഇന്നു ബിജെപി മാര്‍ച്ച് നടത്തും. ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. നേതാക്കള്‍ക്ക് പുറമെ കേന്ദ്രമന്ത്രിമാരും മാര്‍ച്ചില്‍ പങ്കെടുത്തേക്കും. ശക്തമായ സുരക്ഷയാണ് എകെജി സെന്ററിന് ചുറ്റും ഒരുക്കിയിരിക്കുന്നത്.

കേരളത്തില്‍ ബിജെപിയുടെ ജനരക്ഷാ മാര്‍ച്ചിനോടനുബന്ധിച്ചാണ് ഡല്‍ഹിയിലെ പ്രതിഷേധം. ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേരളത്തില്‍ സിപിഎം വ്യാപക അക്രമം നടത്തുന്നുവെന്ന് ആരോപിച്ചാണ് ഡല്‍ഹിയിലെ സിപിഎം ആസ്ഥാനത്തേക്ക് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞദിവസങ്ങളില്‍ നടന്ന മാര്‍ച്ചില്‍ നേതാക്കളും കേന്ദ്രമന്ത്രിമാരും പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അമിത്ഷാ തന്നെ നേരിട്ട് മാര്‍ച്ചിന് നേതൃത്വം നല്‍കുന്നത്.

ജനരക്ഷാ മാര്‍ച്ച് ആരംഭിച്ച ഈ മാസം മൂന്ന് മുതല്‍ ഡല്‍ഹിയിലും പ്രതിഷേധം അരങ്ങേറുകയാണ്ന്നുണ്ട്. . ജനരക്ഷായാത്രയുടെ സമാപന ദിവസമായ 17 വരെ സിപിഎം കേന്ദ്രക്കമ്മിറ്റി ഓഫീസിലേക്ക് മാര്‍ച്ച് നടത്താനാണ് ബിജെപി തീരുമാനം.