സൗദി അല്‍ സലാം കൊട്ടാരത്തിന് സമീപം വെടിവെയ്പ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

0
59

റിയാദ്: സൗദിയിലെ ജിദ്ദയില്‍ അല്‍ സലാം കൊട്ടാരത്തിന് സമീപം നടന്ന വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അക്രമിയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

സൗദി സ്വദേശിയായ മന്‍സൂര്‍ അല്‍അംരി (28) ആണ് സുരക്ഷ ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.   മന്‍സൂറിന് ക്രിമിനല്‍ റെക്കോര്‍ഡുകളില്ലെന്നും ഏതെങ്കിലും സായുധ സംഘവുമായി ബന്ധമില്ലെന്നും ആഭ്യന്തരമന്ത്രാലയം പറയുന്നു.

എന്താണ് ആക്രമണം നടത്താനുള്ള കാരണമെന്ന് അന്വേഷിച്ചുവരികയാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.അല്‍ സലാം കൊട്ടാരത്തിന് സമീപമുള്ള ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് മന്‍സൂര്‍ വെടിയുതിര്‍ത്തത്. വേനല്‍ക്കാലത്ത് രാജകുടുംബം തങ്ങുന്നത് അല്‍ സലാം കൊട്ടാരത്തിലാണ്.