ഹാദിയ കേസ്; നിമിഷയുടെ അമ്മയും കക്ഷി ചേരും

0
54

ഹാദിയ കേസില്‍ തിരുവനന്തപുരം മണക്കാട് സ്വദേശിനി നിമിഷയുടെ അമ്മയും കക്ഷി ചേരും. നിമിഷയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതാണെന്നും കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്നും ബിന്ദു അപേക്ഷ നല്‍കി. കേരളത്തിലെ മതപരിവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും മതംമാറിയവര്‍ രാജ്യംവിട്ടതില്‍ അന്വേഷണം ആവശ്യമാണെന്നും ബിന്ദു പറയുന്നു.

മതംമാറി വിവാഹം കഴിച്ച ശേഷം കാണാതായ നിമിഷ ഇപ്പോള്‍ അഫ്ഗാനിസ്താനിലെ ഐ.എസ് മേഖലയില്‍ ആണെന്നാണ് കരുതുന്നത്. കേരള ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരും ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ചയാണ് ഹാദിയ കേസ് സുപ്രീംകോടതി പരിഗണിക്കുക.