2018 ലോകകപ്പ് ഫുട്ബോളില്‍ നിന്നും ഹോളണ്ട് പുറത്താകാന്‍ സാധ്യത

0
58

2018 ലോക കപ്പ് ഫുട്ബോളില്‍ നിന്നും ഹോളണ്ട് പുറത്ത് പോകുമെന്ന് ഏകദേശം ഉറപ്പായി.ചൊവ്വാഴ്ച രാത്രി നടക്കുന്ന മത്സരത്തില്‍ സ്വീഡനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിച്ചാല്‍ മാത്രമേ ഡച്ച്‌ പടക്ക് ലോകകപ്പിലേക്ക് പ്രവേശിപ്പിക്കാന്‍ കഴിയുകയുള്ളൂ.

ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ബെലാറസിനെ ഒന്നിനെതിരെ മൂന്നു ഗോളിന് തോല്‍പ്പിച്ചെങ്കിലും സ്വീഡനും ഫ്രാന്‍സും ജയം കണ്ടതാണ് ഓറഞ്ചു പടക്ക് തിരിച്ചടിയായത്. ഇനി ലോകകപ്പ് ടിക്കറ്റ് ലഭിക്കണമെങ്കില്‍ വലിയ അത്ഭുതങ്ങള്‍ സംഭവിക്കണം.

ബ്ലെയ്സ് മറ്റിയുഡിയുടെ ഗോളില്‍ ബള്‍ഗേറിയയെ തോല്‍പ്പിച്ച ഫ്രാന്‍സ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനം നിലനിര്‍ത്തി .യൂറോപ്യന്‍ മേഖലാ യോഗ്യതാ റൗണ്ടില്‍ ഒമ്പത് ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരത്തില്‍ ആദ്യ സ്ഥാനത്തെത്തുന്നവരാണ് നേരിട്ട് ലോകകപ്പിന് യോഗ്യത നേടുക.

മികച്ച എട്ട് രണ്ടാം സ്ഥാനക്കാര്‍ പ്ലേ ഓഫ് കളിക്കാനും യോഗ്യത നേടും. ജര്‍മനി, ഇംഗ്ലണ്ട്, സ്പെയിന്‍, ബെല്‍ജിയം ടീമുകള്‍ ഇതിനകം യോഗ്യത ഉറപ്പാക്കിക്കഴിയുകയും ചെയ്തു.