അമേരിക്കയെ ആശ്രയിക്കുന്നത് നിര്‍ത്തിയെന്ന് പാക് പ്രധാനമന്ത്രി

0
58

ഇസ്ലാമാബാദ്: സൈനിക ആവശ്യങ്ങള്‍ക്കായി അമേരിക്കയെ ആശ്രയിക്കുന്നത് പാകിസ്താന്‍ അവസാനിപ്പിച്ചുവെന്ന് പാക് പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസി. ഒരു വാതില്‍ അടഞ്ഞാല്‍ മറ്റൊന്ന് തുറക്കും. ഭീകരവാദികള്‍ക്കെതിരെ പാകിസ്താന്‍ നടത്തുന്ന പോരാട്ടം ലോകം തിരിച്ചറിയുമെന്നും അറബ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍ യുദ്ധോപകരണങ്ങളാണ് പാക് സൈന്യം ഉപയോഗിക്കുന്നവയില്‍ അധികവും. എന്നാല്‍ ചൈനീസ്, യൂറോപ്യന്‍ ഉപകരണങ്ങളും ഉപയോഗിക്കുന്നുണ്ട്. റഷ്യന്‍ ഹെലിക്കോപ്റ്റര്‍ അടുത്തിടെ ആദ്യമായി പാക് സൈന്യത്തിന്റെ ഭാഗമായി മാറിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പാകിസ്താനും അമേരിക്കയും തമ്മിലുള്ള ബന്ധം മോശമായതിന് പിന്നില്‍ ഇന്ത്യയാണെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയും അമേരിക്കയും തമ്മില്‍ നല്ല ബന്ധമാണ്. അത് അവര്‍ക്കിടയില്‍ മാത്രമുള്ള കാര്യമാണെന്നും പാകിസ്താനെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുമായി നല്ല ബന്ധമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നത്.

പ്രാദേശികവും ആഗോളവുമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അമേരിക്കയുമായി സഹകരിക്കാന്‍ പാകിസ്താന്‍ തയ്യാറാണ്. അഫ്ഗാനിസ്താനില്‍ സമാധാനം നിലനില്‍ക്കാന്‍ മറ്റേത് രാജ്യത്തേക്കാളും ആഗ്രഹിക്കുന്നത് പാകിസ്താനാണെന്നും അബ്ബാസി പറഞ്ഞു.