ആഘോഷത്തിനിടെ ഗ്യാസ് ബലൂണ്‍ പൊട്ടിത്തെറിച്ച് 15 പേര്‍ക്ക് പരിക്ക്

0
58

 

ചണ്ഡിഗഡ്: ആഘോഷത്തിനിടെ ഗ്യാസ് ബലൂണ്‍ പൊട്ടിത്തെറിച്ച് 15 പേര്‍ക്ക് പൊള്ളലേറ്റു. ഗുരുദ്വാരയ്ക്ക് സമീപം അല്ലെന്‍ കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിലെ വാര്‍ഷികാഘോഷ ചടങ്ങിനിടെയാണ് സംഭവം.

ആഘോഷ പരിപാടിക്കിടെ സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് വാതകം നിറച്ച ബലൂണ്‍ ഉയര്‍ത്തിയത്. പൊങ്ങിയുയര്‍ന്ന ശേഷം ബലൂണ്‍ വലിയ ശബ്ദത്തോടെ പോട്ടിത്തെറിച്ച് താഴേക്ക് പതിക്കുകയായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

ആഘോഷത്തില്‍ പങ്കെടുക്കുന്നതിനായി സ്ഥാപനത്തിന്റെ ക്ഷണം സ്വീകരിച്ചെത്തിയതായിരുന്നു പൂര്‍വ വിദ്യാര്‍ത്ഥികള്‍. ഇവരുടെ കൈയിലും മുഖത്തും കഴുത്തിന്റെ ഭാഗത്തുമാണ് പൊള്ളലേറ്റത്.