ഇന്ത്യ കളിക്കളത്തിലേക്ക് ടീമില്‍ രാഹുലും

0
46

ന്യൂഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ കൊളംബിയയെ നേരിടുന്നു. ആദ്യ മത്സരത്തില്‍ യു.എസ്.എയോട് പരാജയപ്പെട്ട ഇന്ത്യ ഈ മത്സരത്തിലും തോറ്റാല്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവും. മറിച്ച്‌ ഇന്ത്യ വിജയിക്കുകയാണെങ്കില്‍ അത് ഒരു ചരിത്രസംഭവമായിരിക്കും.

ആദ്യമായി ആതിഥ്യം വഹിക്കാന്‍ അവസരം കിട്ടിയ ലോകകപ്പിന്റെ ആദ്യ മത്സരം ഇന്ത്യന്‍ അണ്ടര്‍ 17 ഫുട്ബാള്‍ ടീമിന് പ്രൊഫഷണല്‍ ഫുട്ബാളിന്റെ ലോകത്തേക്കുള്ള ആദ്യ പാഠമായിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍വി വഴങ്ങിയെങ്കിലും ഈ മത്സരത്തില്‍ ഇന്ത്യ പുറത്തെടുത്ത പോരാട്ട വീര്യം ചെറുതായിരുന്നില്ല.