തിരുവനന്തപുരം:ഉദ്യോഗസ്ഥര്‍ക്ക് ജീവിക്കാനാവശ്യമായ ശമ്പളം സര്‍ക്കാര്‍ നല്‍കുന്നുണ്ടെങ്കിലും ചിലക്ക് അതുപോര.കിട്ടുന്നതെല്ലാം പോരട്ടെ എന്നാണ് അവരുടെ രീതിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. പൊതുമരാമത്ത് ഉദ്യോഗസ്ഥരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തിരുവനന്തപുരത്ത് എഞ്ചിനീയേഴ്സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങള്‍ക്കിടയില്‍ പൊതുമരാമത്ത് വകുപ്പിനെക്കുറിച്ചുള്ള കാഴ്ചപ്പാടിന് കാരണം മുന്‍കാല പ്രവര്‍ത്തനങ്ങളാണെന്നും ഉദ്യോഗസ്ഥര്‍ ഇത് തിരുത്താന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മരാമത്ത് ജോലികള്‍ തുടങ്ങുന്നതിന് മുമ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ ഇപ്പോള്‍ പോരായ്മയുണ്ട്. നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മാണത്തിന് പണം വന്നാലും തയ്യാറെടുപ്പ് തുടങ്ങാറില്ല. ഒരു കാരണവശാലും ഇത് വച്ച് പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.