ഐ.എസും ആര്‍.എസ്.എസും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍: കോടിയേരി

0
50

തിരുവനന്തപുരം: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ നടത്തിയ യാത്ര വിലപോയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രണ്ടാം വിമോചന സമരമാണ് ബി.ജെ.പി ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ പിരിച്ചു വിടാമെന്നാണ് ആര്‍.എസ്.എസ് കണക്കുകൂട്ടുന്നത്. അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമം നടത്തുന്നതായും കോടിയേരി ആരോപിച്ചു.

കേരളത്തില്‍ അക്രമമാണെന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തി അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ഭീതി പരത്താനാണ് ബി.ജെ.പി ഇപ്പോള്‍ ശ്രമിക്കുന്നത്. കേരളം ജിഹാദികളുടെ താവളമാണെന്ന ആരോപണം ബി.ജെ.പി തെളിയിക്കണം. ഐ.എസും ആര്‍.എസ്.എസും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.