ഓഹരി സൂചികകള്‍ നേട്ടത്തില്‍

0
57

മുംബൈ: ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 32.67 പോയന്റ് ഉയര്‍ന്ന് 31846.89ലും നിഫ്റ്റി 8 പോയന്റ് ഉയര്‍ന്ന് 9987.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1535 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1175 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ജൂലായ്- സെപ്റ്റംബര്‍ പാദത്തിലെ കമ്പനികളുടെ മോശംപ്രകടനമാണ് സൂചികകളെ തളര്‍ത്തിയത്.

കോള്‍ ഇന്ത്യ, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ സ്റ്റീല്‍, ഐടിസി, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ്, ടിസിഎസ്, സണ്‍ ഫാര്‍മ തുടങ്ങിയവ നേട്ടത്തിലും ഒഎന്‍ജിസി, വേദാന്ത, ഭാരതി എയര്‍ടെല്‍, റിലയന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.