ഗാന്ധിനഗര്‍: ഗോധ്ര കൂട്ടക്കൊലക്കേസില്‍ 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു. ഗുജറാത്ത് ഹൈക്കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് കോടതിയുടെ വിധി.
വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചതിനൊപ്പം ഗോധ്ര കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി വിധിച്ചിട്ടുണ്ട്. കൂടാതെ അന്നത്തെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച കോടതി ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ ഗുജറാത്ത് സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും നിരീക്ഷിച്ചു.
2002 ഫെബ്രുവരി 27-നായിരുന്നു ഗോധ്രയില്‍ അക്രമികള്‍ തീവണ്ടിക്ക് തീയിട്ടത്. 2011-ലായിരുന്നു ഈ കേസില്‍ പ്രത്യക കോടതിയുടെ വിധി വന്നത്. 31 പേര് കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി 63 പേരെ വെറുതെ വിട്ടിരുന്നു. അതില്‍ 11 പേര്‍ക്ക് വധശിക്ഷയും 20 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. ഇതില്‍ 11 പേരുടെ വധശിക്ഷയാണ് ഇന്ന് ജീവപര്യന്തമാക്കി കുറച്ചത്.