ജനസുരക്ഷയ്ക്ക് ‘ര​ക്ഷ’ മൊബൈല്‍ ആ​പ്ലി​ക്കേ​ഷ​നുമായി പൊ​ലീ​സ്

0
42

തൃ​ശൂ​ര്‍: ജനരക്ഷയ്ക്കായി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ തു​ട​ങ്ങി​യ ‘ര​ക്ഷ’ മൊബൈല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ്യാ​പി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പൊ​ലീ​സ്.സു​ര​ക്ഷ​യു​ള്‍​പ്പെ​ടെ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ നേ​രി​ടാ​നു​ള്ള സ​ന്നാ​ഹം മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ല​ഭി​ക്കും. പൊ​ലീ​സി​നെ​ക്കു​റി​ച്ചു​ള്ള പൊ​തു​വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന മൊ​ബൈ​ല്‍ ആ​പ്പാ​ണ് ര​ക്ഷ. ആ​ന്‍​ഡ്രോ​യി​ഡ്, ഐ.​ഒ.​എ​സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കും.ഗൂ​ഗ്​​ള്‍ പ്ലേ ​സ്​​റ്റോ​റി​ല്‍​നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം

പൊ​ലീ​സ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെന്‍റെറിന്‍റെ മേല്‍​നോ​ട്ട​ത്തി​ല്‍ കേ​ര​ള സ്​​റ്റാ​ര്‍​ട്ട് അ​പ് മി​ഷ​ന്‍ വ​ഴി​യാ​ണ് രക്ഷ രൂ​പ​ക​ല്‍​പ​ന ചെ​യ്ത​തിരിക്കുന്നത്.സ്​​റ്റേ​ഷ​ന്‍ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​ത​ല്‍ സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി വ​രെ​യു​ള്ള​വ​രു​ടെ ഫോ​ണ്‍ നമ്പറുകള്‍, വി​വി​ധ യൂ​ണി​റ്റു​ക​ളി​ലെ ഫോ​ണ്‍ നമ്പറുകള്‍ ഉള്‍പ്പെടെ പൊ​ലീ​സ് ടെ​ലി​ഫോ​ണ്‍ ഡ​യ​റ​ക്ട​റി ആ​പ്പി​ല്‍ ല​ഭ്യ​മാ​ണ്. പൊ​ലീ​സ് സേ​വ​ന​ങ്ങ​ള്‍ സു​താ​ര്യ​ത​യോ​ടെ ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ന്‍ ക​ഴി​യും​വി​ധ​മാ​ണ് ഇ​ത്​ ത​യാ​റാ​ക്കി​യ​ത്.

തൊ​ട്ട​ടു​ത്തു​ള്ള പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ളും ഓ​രോ പ്ര​ദേ​ശ​ത്തി​ന്‍റെറ​യും അ​ധി​കാ​ര പ​രി​ധി​യി​ലെ സ്​​റ്റേ​ഷ​നും ക​ണ്ടെ​ത്താ​നും അ​വി​ടേ​ക്കു​ള്ള വ​ഴി അ​റി​യാ​ന്‍ ജി.​പി.​എ​സ് സം​വി​ധാ​ന​വും ഉ​ണ്ട്. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച സം​ശ​യ​നി​വാ​ര​ണ​വും ന​ട​ത്താം. എ​മ​ര്‍​ജ​ന്‍​സി ഹെ​ല്‍​പ് ലൈ​ന്‍ ന​മ്പര്‍, സ്ത്രീ ​സു​ര​ക്ഷ നി​ര്‍​ദേ​ശ​ങ്ങ​ള്‍, ജ​ന​ങ്ങ​ള്‍​ക്കു​ള്ള ജാ​ഗ്ര​ത നി​ര്‍​ദേ​ശം തു​ട​ങ്ങി​യ​വ​യും ല​ഭി​ക്കും. പാ​സ്പോ​ര്‍​ട്ട് വെ​രി​ഫി​ക്കേ​ഷ​ന്‍ സ്​​റ്റാ​റ്റ​സ്, എ​ഫ്.​ഐ.​ആ​ര്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ല്‍, പ​രാ​തി​യു​ടെ നി​ല​വി​ലു​ള്ള സ്ഥി​തി തു​ട​ങ്ങി വെ​ബ്സൈറ്റില്‍ ല​ഭ്യ​മാ​യ ഇ-​സ​ര്‍​വീസു​ക​ളി​ലേ​ക്കു​ള്ള ലി​ങ്കു​ക​ളും ല​ഭി​ക്കും.

സ്ത്രീ​ക​ള്‍​ക്കും മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍​ക്കും യാ​ത്രാ​വേ​ള​ക​ള്‍ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നാ​യി ‘സി​റ്റി​സ​ണ്‍ സേ​ഫ്റ്റി’ എ​ന്ന മൊ​ബൈ​ല്‍ ആ​പ്പും ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്. യാ​ത്ര​ക്കി​ടെ ആ​പ​ത്ഘ​ട്ട​ങ്ങ​ളു​ണ്ടാ​യാ​ല്‍ അ​ടി​യ​ന്ത​ര സ​ന്ദേ​ശ​മ​റി​യി​ക്കാ​നും എ​സ്.​എം.​എ​സ് അ​യ​ക്കാ​നും നേ​രി​ട്ട് വി​ളി​ക്കാ​നും ഇ​തി​ല്‍ സം​വി​ധാ​ന​മു​ണ്ട്. ട്രാ​ഫി​ക് സു​ര​ക്ഷ​യി​ല്‍ അ​വ​ബോ​ധം ന​ല്‍​കു​ന്ന​തി​ന്​ ട്രാ​ഫി​ക് ഗു​രു എ​ന്ന മൊ​ബൈ​ല്‍ ആ​പ്​​ പു​റ​ത്തി​റ​ക്കും. ആ​പ്പു​ക​ള്‍ കൂ​ടു​ത​ല്‍ മെ​ച്ച​പ്പെ​ടു​ത്താ​ന്‍ പൊ​തു​ജ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​വ​യെ​ല്ലാം ഉ​ള്‍​ക്കൊ​ണ്ടു​ള്ള പ​രി​ഷ്​​ക​ര​ണം ഉ​ട​ന്‍ വ​രു​ത്തും.