ജെയ്ഷ് ഇ മൊഹമ്മദ് ഭീകരസംഘടനയുടെ നേതാവായ അബു ഖാലിദിനെ സൈന്യം വധിച്ചു

0
45

ജെയ്ഷ് ഇ മൊഹമ്മദ് ഭീകരസംഘടനയുടെ സായുധ നീക്കങ്ങളുടെ തലവന്‍ അബു ഖാലിദിനെ സൈന്യം വധിച്ചു . ഇന്ന് രാവിലെ ബാരാമുള്ളയില്‍ നടന്ന ഏറ്റുമുട്ടലിലാണ് അബു ഖാലിദ് കൊല്ലപ്പെട്ടത്.

ലഡൂര മേഖലയില്‍ നടന്ന തിരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടല്‍. അബു ഖാലിദ് ഒളിച്ചിരുപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ നടത്തിയത്. ഭീകരര്‍ വെടിവെപ്പ് നടത്തിയതോടെ സൈന്യം തിരിച്ചടിക്കുകയായിരുന്നു.

പാകിസ്ഥാനില്‍ നിന്നുള്ള 25 ജെയ്ഷ് ഇ ഭീകരര്‍ താഴ്‌വരയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി നേരത്തെ സുരക്ഷ ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു . ഇവര്‍ നാലു സംഘങ്ങളായി തിരിഞ്ഞായിരുന്നു ആക്രമണത്തിന് ലക്ഷ്യമിട്ടത് . ഭീകര സംഘങ്ങളുടെ തലവാനായിരുന്നു അബു ഖാലിദ് . അബു ഖാലിദിന്റെ വധം വലിയ വിജയമാണെന്ന് സൈനിക വക്താവ് വ്യക്തമാക്കി.