ഡോ. വി സി ഹാരിസ് അന്തരിച്ചു

0
64

കോട്ടയം: മഹാത്മഗാന്ധി സര്‍വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടര്‍ ഡോ.വി.സി ഹാരിസ് (59) അന്തരിച്ചു. ചലച്ചിത്ര നിരൂപകന്‍, നാടകപ്രവര്‍ത്തകന്‍ തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹം.വാഹനാപകടത്തില്‍ പരുക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു.

മയ്യഴിയില്‍ ആയിരുന്നു ജനനം. സ്കൂള്‍ വിദ്യാഭ്യാസം മയ്യഴി ജവഹര്‍ലാല്‍ നെഹ്റു ഹൈസ്കൂളില്‍. കണ്ണൂര്‍ എസ്.എന്‍ കോളേജിലും കാലിക്കറ്റ് സര്‍വ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലുമായി പഠനം .

ഫറൂക്ക് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ലക്ചററായി ഹാരിസ് ജോലിചെയ്തിരുന്നു.അനില ജോര്‍ജാണ് ഭാര്യ.