തെരഞ്ഞെടുപ്പ് വിജയത്തിനായി രാഹുല്‍ ട്രംപിന്റെ വഴി തേടുന്നു

0
58

ന്യൂഡല്‍ഹി: നരേന്ദ്രമോഡിയെയും ബിജെപിയെയും നേരിടാന്‍ പുതുവഴികള്‍ തേടി കോണ്‍ഗ്രസ് അവസാനമെത്തി നില്‍ക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ വഴികളില്‍. അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ട്രംപിനു വേണ്ടി സോഷ്യല്‍ മീഡിയ, ന്യൂ മീഡിയ പ്രചരണം നടത്തിയ കേംബ്രിഡ്ജ് അനലിറ്റിക എന്ന ലോകോത്തര ഡാറ്റ കമ്പനിയുമായി കോണ്‍ഗ്രസ് ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഓണ്‍ലൈന്‍ സെര്‍ച്ച് എഞ്ചിനുകള്‍, ഇമെയില്‍, ഷോപ്പിംഗ് സൈറ്റുകള്‍ എന്നിവയിലൂടെ ജനങ്ങളെ സ്വാധിനീക്കുന്ന ഒരു രീതിയും സാധാരണക്കാരെ ഉന്നം വെച്ചുള്ള മറ്റൊരു രീതിയുമാണ് പ്രയോഗിക്കുക.

കഴിഞ്ഞ തവണ മോഡിയുടെ വിജയത്തിലെ സുപ്രധാന ഘടകമായത് സോഷ്യല്‍ മീഡിയ പ്രചരണമാണ്. ഇത്തവണ സോഷ്യല്‍ മീഡിയ പ്രചരണത്തെ ഇത്തവണ ആദ്യമേ കയ്യിലൊതുക്കി വിജയിക്കുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം. കാംബ്രിഡ്ജ് അനലിറ്റിക യുഎസ് തെരഞ്ഞെടുപ്പിന് ശേഷം ബ്രെക്സിറ്റ് വോട്ടെടുപ്പ്, ഉള്‍പ്പെടെയുള്ള ലോക സംഭവങ്ങളിലെല്ലാം തന്നെ വിജയകരമായി ഇടപെട്ട പിആര്‍ കമ്പനിയാണ്.