ദിലീപ് കാമറയ്ക്കുമുന്നിലെത്തി

0
57

ജാമ്യത്തിന് ശേഷം ദിലീപ് ക്യാമറക്കുമുന്നില്‍ വീണ്ടുമെത്തി. കമ്മാരസംഭവത്തിന്റെ ഷൂട്ടിങ് പുനരാരംഭിച്ചുകഴിഞ്ഞു.നവാഗതനും പരസ്യസംവിധായകനുമായ രതീഷ് അമ്ബാട്ടിന്റെ ചിത്രമാണ് കമ്മാരസംഭവം. മലപ്പുറം വേങ്ങരയാണ് ചിത്രീകരണം നടക്കുന്നത്.മലയാറ്റൂര്‍ വനത്തില്‍ ഷൂട്ടിങിനുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോഴായിരുന്നു ദിലീപിന്റെ അറസ്റ്റ്.

മുരളി ഗോപി തിരക്കഥ എഴുതി ഗോകുലം മൂവീസ് നിര്‍മിക്കുന്ന ഈ ചിത്രവും രാമലീല പോലെ ബിഗ് ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. 20 കോടി ചെലവുള്ള സിനിമയുടെ ചിത്രീകരണം ഇനി 20 ദിവസത്തോളം ബാക്കിയുണ്ട്.

ദിലീപ് പല ഗെറ്റപ്പില്‍ ആണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ദിലീപ് , സിദ്ധാര്‍ത്ഥ്, ബോബി സിംഹ എന്നിവര്‍ക്കൊപ്പമുള്ള കോംബിനേഷന്‍ സീനുകളാണ് ഇനി ചിത്രീകരിക്കാനുള്ളത്. നമിത പ്രമോദ് ആണ് നായിക.