പണപ്പെരുപ്പമില്ലാതെ രാജ്യത്ത് സാമ്പത്തിക വളര്‍ച്ചയുണ്ടാവണം : ഉര്‍ജിത് പട്ടേല്‍

0
46

 


മുംബൈ:പണപ്പെരുപ്പമില്ലാതെ രാജ്യത്ത് സാമ്പത്തിക വളര്‍ച്ചയുണ്ടാവണം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍.സാമ്പത്തിക വളര്‍ചക്ക്​ കോട്ടം തട്ടാതെ തന്നെ പണപ്പെരുപ്പ നിരക്ക് പിടിച്ചുനിര്‍ത്തുക എന്നതാണ് റിസര്‍വ്​ ബാങ്കി​​ന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു’ലൈവ് മിന്‍റ്​’ ദിനപത്രത്തിന്​ നല്‍കിയ അഭിമുഖത്തിലാണ് ഉര്‍ജിത് പട്ടേല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പണപ്പെരുപ്പത്തിന്‍റെ നിരക്ക്​ കൂടാതിരിക്കുന്നതിന്​ വേണ്ടിയാണ്​ പലിശ നിരക്കില്‍ ആര്‍.ബി.​ഐ മാറ്റം വരുത്താത്​.സാമ്പത്തിക വളര്‍ച്ച ഉയര്‍ത്തുന്നതിന്​ കുറഞ്ഞ പലിശ നിരക്കിലുള്ള നിക്ഷേപം കൂ​ട്ടേണ്ടതു​ണ്ട്​.

സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച്‌ റിസര്‍വ് ബാങ്കിന് പദ്ധതികളുണ്ട്. ഇന്ത്യയെപ്പോലുള്ള സമ്പദ് വ്യസ്ഥയെ സംബന്ധിച്ചിടത്തോളം, നിക്ഷേപം വര്‍ധിപ്പിക്കുന്നതിന്​​ അനുയോജ്യമായ പലിശ നിരക്ക് അനിവാര്യമാണെന്നും ഉൗര്‍ജിത്​ പ​ട്ടേല്‍ പറഞ്ഞു.

സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനം കവിയുമെന്നാണ്​ പ്രതീക്ഷ. വാണിജ്യമേഖലയില്‍ ആഗസ്റ്റിനെ അപേക്ഷിച്ച്‌ മൂന്ന് ശതമാനത്തി​​ന്‍റെ വര്‍ധനയുണ്ടായിട്ടുണ്ട്. വ്യാവസായികോല്‍പാദനത്തില്‍ 4.9 ശതമാനവും വര്‍ധനയുണ്ടായി. വാഹനവിപണിയില്‍ അടക്കം പുതിയ മുന്നേറ്റം കാണാനാവുമെന്നും ഉര്‍ജിത് പട്ടേല്‍ പറഞ്ഞു.