പത്മാവതിയുടെ റിലീസിന് ഉറപ്പ് നല്‍കി സ്മൃതി ഇറാനി

0
48

പത്മാവതിയുടെ റിലീസിന് യാതൊരു പ്രതിബന്ധവും ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി സ്മൃതി ഇറാനി. ചിത്രത്തിന് രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്ന് കഴിഞ്ഞ ദിവസം കരണ്‍ ജോഹര്‍ പ്രതികരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ചിത്രത്തിന് പിന്തുണയുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയത്.

പ്രതിസന്ധികള്‍ക്കിടയിലും ചിത്രം റിലീസിന് ഒരുങ്ങുകയാണ്.സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്യുന്ന പത്മാവതി ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിച്ചു എന്നാരോപിച്ച്‌ രജപുത്ര സംഘടനകള്‍ ചിത്രത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.മേവാറിലെ രാജ്ഞി റാണി പത്മിനി എന്ന പത്മാവതിയുടെയും മുസ്ലീം ഭരണാധികാരി അലാവുദ്ദീന്‍ ഖില്‍ജിയുടെയും മനോഹരമായ പ്രണയ കഥ പറയുന്ന ചിത്രമാണ് പത്മാവതി.

ജയ്പൂര്‍ റാണിയായിരുന്ന പത്മാവതിയുടെ കഥ പറയുന്ന ചിത്രത്തില്‍ റാണിയെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച്‌ കര്‍ണി സേന പ്രവര്‍ത്തകര്‍ നേരത്തെ ജയ്ഗഡ് കോട്ടയിലെ ചിത്രീകരണം തടസപ്പെടുത്തിയിരുന്നു. റാണിയെ മോശമായി ചിത്രീകരിച്ചിട്ടുള്ള രംഗങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് കര്‍ണി സേന മുന്നറിയിപ്പ് നല്‍കി. ഈ പശ്ചാത്തലത്തിലാണ് ചിത്രത്തിന് റിലീസിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് സ്മൃതി ഇറാനി അറിയിച്ചത്.

പത്മാവതിയുടെ റിലീസിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ അതിനെ നേരിടുമെന്നും സ്മൃതി ഇറാനി പറഞ്ഞു.

പത്മാവതിയായി ദീപിക പദുക്കോണും ഖില്‍ജിയായി രണ്‍വീര്‍ സിംഗുമാണ് അഭിനയിക്കുന്നത്.

സഞ്ജയ് ദത്ത്, അതിദി റാവു ഹെെദരി, ഡാനി, സോനു സൂദ്, ജിം സര്‍ഭ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.