പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കണം: രാജ് നാഥ് സിങ്

0
48

ബംഗളൂരു: ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ സൈന്യം ദിവസവും അഞ്ചോ ആറോ തീവ്രവാദികളെ വധിക്കുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിങ്. പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ശക്തിമായ തിരിച്ചടി നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു.

പാകിസ്താന്‍ സൈനികര്‍ക്കെതിരെ ഇന്ത്യ വെറുതെ ആക്രമണം അഴിച്ചുവിടരുത്. എന്നാല്‍ പാകിസ്താന്‍ ആക്രമണം നടത്തിയാല്‍ ഉചിതമായ മറുപടി നല്‍കാം. ഇന്ത്യ ദുര്‍ബല രാജ്യമല്ല ശക്തരാണ്. അതുകൊണ്ട് തന്നെ പാകിസ്താന്റെ പ്രവൃത്തനങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകും.

അയല്‍ രാജ്യമായ ചൈനയുമായുള്ള വിവാദ വിഷയങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കും. ധോക്ലാം വിഷയത്തില്‍ എല്ലാവരും ഇന്ത്യ-ചൈന തര്‍ക്കം മുറുകുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ ഇന്ത്യക്ക് അത് പരിഹരിക്കാനായി. ഒരു ദുര്‍ബല രാജ്യമായിരുന്നവെങ്കില്‍ അത് സാധ്യമാകില്ലായിരുന്നവെന്നും അദ്ദേഹം വ്യക്തമാക്കി.