മലയാള സിനിമയില്‍ പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കാനില്ലെന്ന് ഭാവന

0
72


മലയാള സിനിമയില്‍ പുതിയ പ്രോജക്ടുകള്‍ ഏറ്റെടുക്കാനില്ലെന്നാണ് താരം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.ദുബായില്‍വച്ച്‌ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഭാവന ഇക്കാര്യംവ്യക്തമാക്കിയത്.

താനിപ്പോള്‍ സന്തോഷവതിയാണെങ്കിലും മലയാളത്തില്‍ നിന്നും പുതിയ സിനിമകള്‍ ഏറ്റെടുക്കാനുള്ള മാനസികാവസ്ഥയല്ല ഇപ്പോഴുള്ളതെന്നും ഭാവന പറഞ്ഞു.

ഓണം റിലീസായ പൃഥ്വിരാജ് ചിത്രം ‘ആദം ജോണ്’ ആയിരുന്നു ഭാവനയുടേതായി അവസാനം തീയേറ്ററുകളിലെത്തിയ സിനിമ. ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായിരുന്നുവെന്നും ചിത്രീകരണകാലം മാനസികമായി ഏറെ കരുത്ത് പകര്‍ന്നതായും ഭാവന നേരത്തെ പറഞ്ഞിരുന്നു.