രാപ്പകല്‍ സമരത്തിനു ജോസഫ് പോയതില്‍ തെറ്റില്ലെന്ന് മാണി

0
43


തൊടുപുഴ: യുഡിഎഫിന്റെ രാപ്പകല്‍ സമരപ്പത്തിനു പി.ജെ. ജോസഫ് പോയതില്‍ തെറ്റില്ലെന്ന് കെ.എം മാണി. സ്വന്തം നിയോജക മണ്ഡലത്തില്‍ സഹോദര പാര്‍ട്ടി നടത്തിയ പരിപാടിയിലാണ് പി.ജെ ജോസഫ് പങ്കെടുത്തതെന്നും മാണി പറഞ്ഞു.

മുന്നണി പ്രവേശനത്തെച്ചൊല്ലി പാര്‍ട്ടിയിലും വീട്ടിലും രണ്ടഭിപ്രായമില്ലെന്നും മാണി പറഞ്ഞു.

കെ.എം മാണി.എല്‍ഡിഎഫിലേക്ക് പോകാന്‍ ജോസ് കെ.മാണിക്ക് താല്‍പര്യം കുറവുണ്ടെന്ന വാര്‍ത്തകള്‍ക്കിടയിലാണ് മാണിയുടെ വിശദീകരണം. കഴിഞ്ഞ ദിവസം നടന്ന യുഡിഎഫ് രാപകല്‍ സമരത്തിലാണ് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം.മാണിയെ ഞെട്ടിച്ച് വര്‍ക്കിംഗ് ചെയര്‍മാന്‍ യുഡിഎഫ് സമരപ്പന്തലില്‍ കടന്നിരുന്നത്.

നല്ല എല്‍ഡിഎഫ് വിരുദ്ധ പ്രസംഗം നടത്തിയാണ് ജോസഫ് മടങ്ങിയത്. ഇത് പാര്‍ട്ടിയില്‍ പിളര്‍പ്പിനു വീണ്ടും അരങ്ങൊരുങ്ങുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

മാണിയുടെ നോട്ടം ഇടത്തോട്ടെക്കാണ് എന്ന് വ്യക്തമായതോടെയാണ് തന്റെ ശ്രദ്ധ വലത്തെക്കാണ് എന്നു വ്യക്തമാക്കി ജോസഫ് തൊടുപുഴയില്‍ നടന്ന യുഡിഎഫ് സമരത്തില്‍ പങ്കെടുത്തത്.

ചരല്‍ക്കുന്നു പ്രഖ്യാപനത്തില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കുന്നതായി ജോസഫിന് എതിരായി ജോസ് കെ.മാണി പ്രതികരിക്കുകയും ചെയ്തിരുന്നു.