കേന്ദ്ര സര്ക്കാരിത്തിനെതിരെ പോരാടാന്‍ യു.ഡി.എഫുമായി യോജിച്ച് സമരത്തിന് തയാറാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അറിയിച്ചു. പിന്തുണയ്ക്കായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ഹര്‍ത്താലിനോട് വിയോജിപ്പുള്ളത് അത് സംസ്ഥാന സര്‍ക്കാരിനും എതിരായതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രത്തിനെതിരെ ഒരു യോജിച്ച പ്രതികരണം നടത്തണമെന്ന് യു.ഡി.എഫിന് താത്പര്യമുണ്ടെങ്കില്‍ എല്‍.ഡി.എഫുമായി ബന്ധപ്പെടട്ടെ. നോട്ടു നിരോധനത്തിന്റെ സമയത്ത് യോജിച്ച സമരത്തിനായി തങ്ങള്‍ മുന്‍കൈ എടുത്തിരുന്നെങ്കിലും യു.ഡി.എഫ് ഏകപക്ഷീയമായി പിന്മാറുകയായിരുന്നു എന്നും കോടിയേരി പറഞ്ഞു.