യു.പിയില്‍ വീണ്ടും ശിശുമരണം; 16 കുട്ടികള്‍ മരിച്ചു

0
40

ഗോരഖ്പൂര്‍: യുപിയിലെ ഗോരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ വീണ്ടും ശിശുമരണം. 24 മണിക്കൂറിനിടെ 16 കുട്ടികളാണ് മിച്ചത്. 10 കുട്ടികള്‍ നിയോനെറ്റ് ഐസിയുവിലും 6 കുട്ടികള്‍ പീഡിയാട്രിക് ഐസിയുവിലുമാണ് മരിച്ചത്.

ഓഗസ്റ്റ് മാസം ഓക്സിജന്‍ വിതരണം തടസ്സപ്പെട്ട് കുട്ടികളടക്കം 71 പേര്‍ മരിച്ചതോടെയാണു ബിആര്‍ഡി ആശുപത്രി വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതിന്റെ ഭാഗമായി മുന്‍പ്രിന്‍സിപ്പല്‍ രാജീവ് മിശ്രയേയും അദ്ദേഹത്തിന്റെ ഭാര്യയേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണു കുട്ടികള്‍ ഇവിടെ കൂട്ടമായി കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നു യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെയും ആശുപത്രിക്കെതിരെയും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.