സ്വീഡന്: രോമാവൃതമായ കാലുകള്‍ കാണിച്ച് അഡിഡാസിന്റെ പരസ്യചിത്രത്തില്‍ അഭിനയിച്ചതിനു സ്വീഡീഷ് മോഡലിനു ബലാത്സംഗ ഭീഷണി. ആര്‍വിഡ ബൈസ്റ്റോം എന്ന സ്വീഡീഷ് മോഡലിന് ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ബലാത്സംഗ ഭീഷണി വന്നത്.
അഡിഡാസിന്റെ പരസ്യ ചിത്രങ്ങള്‍ ആര്‍വിഡ ഇന്‍സ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങളില്‍ രോമാവൃതമായ കാലുകള്‍ കണ്ടിട്ടാണ് ആര്വിഡയ്ക്ക് ബലാത്സംഗ ഭീഷണി വന്നത്.
ബലാത്സംഗ ഭീഷണി വന്ന കാര്യം ആര്‍വിഡ തന്നെയാണ് പരസ്യമാക്കിയത്. ഇന്‍ ബോക്സില്‍ വന്ന കമന്റുകള്‍ നോക്കി ആര്‍വിഡ പറയുന്നു. അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞാന്‍ ഇന്‍സ്റ്റാഗ്രാമില്‍ ബലാത്സംഗം ചെയ്യപ്പെടുകയാണ്. ആര്‍വിഡ പറയുന്നു.