റെക്കോര്‍ഡ് വിജയത്തിലേക്ക് കുതിച്ച് രാമലീല

0
58

 


റെക്കോര്‍ഡ് വിജയത്തിലേക്ക് കുതിച്ച് ദിലീപിന്റെ കരിയറിലെ ബെസ്റ്റ് മൂവിയായി മാറുകയാണ് രാമലീല. പക്ഷേ കളക്ഷന്റെ കാര്യത്തില്‍ മലയാളത്തിലെ റെക്കോര്‍ഡ് തകര്‍ക്കാന്‍ രാമലീലയ്ക്ക് സാധിച്ചിട്ടില്ല. നവാഗതനായ അരുണ്‍ ഗോപി സംവിധാനം പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് രാമലീല.

ദിലീപിന്റെ കരിയറില്‍ ഏറ്റവും കളക്ഷന്‍ നേടുന്ന ചിത്രമായി രാമലീല മാറുമെന്ന കാര്യത്തില്‍ സംശയമില്ല. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും സ്വന്തമാക്കാനാകാത്ത ഒരു അപൂര്‍വ്വ റെക്കോര്‍ഡ് ദിലീപ് സ്വന്തമാക്കിയിരിക്കുകയാണ്. അഭിനേതാക്കളുടെ സംഘടനയില്‍ അംഗമല്ലാത്ത ഒരു നടന്‍റെ ചിത്രം 25 കോടി കളക്ഷന്‍ നേടുന്നത് മലയാളത്തില്‍ ഇതാദ്യമാണ്.

രാമലീല റിലീസ് ചെയ്തപ്പോള്‍ ദിലീപ് താരസംഘടനയായ അമ്മയിലെ അംഗം ആയിരുന്നില്ല. ദിലീപിനു പ്രാഥമീക അംഗത്വം പോലും ഉണ്ടായിരുന്നില്ല. ചിത്രം റിലീസ് ചെയ്യുന്നതിനു മാസങ്ങള്‍ക്ക് മുന്‍പാണ് ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കിയത്. നടിയുടെ കേസുമായി ബന്ധപ്പെട്ടായിരുന്നു പുറത്താക്കല്‍.