ലോകകപ്പില്‍ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി

0
64

ന്യൂ​ഡ​ൽ​ഹി: അണ്ടര്‍ 17 ലോകകപ്പില്‍ കൊളംബിയക്കെതിരെ ഇന്ത്യയ്ക്ക് പരാജയം. രണ്ടു ഗോളുകള്‍ക്ക് ഇന്ത്യ തോല്‍വി വഴങ്ങിയപ്പോള്‍ ഒരു ഗോള്‍ ഇന്ത്യ തിരിച്ചടിച്ചു. രണ്ടാം പകുതിയില്‍ വീണ രണ്ടു ഗോളുകള്‍ക്കാണ് കൊളംബിയ ജയിച്ചത്.

രണ്ടാം പകുതിയില്‍ ബോക്‌സിന്റെ ഇടത് ബോട്ടം കോര്‍ണറില്‍ നിന്ന് ജുവാന്‍ പെനാലോസയാണ് ഇന്ത്യന്‍ പോസ്റ്റിലേക്ക് ആദ്യവെടിയുതിര്‍ത്തത്‌..

ഒരു മികച്ച മുന്നേറ്റത്തിന്നിടയ്ക്ക് ജീക്ക്‌സണ്‍ തൗനൗജമാണ് ഹെഡറിലൂടെ ലോക കപ്പിലെ ഇന്ത്യയുടെ ആദ്യ ഗോള്‍, മടക്ക ഗോള്‍ നേടിയത്‌.

പക്ഷെ സെക്കന്റുകള്‍ക്കുള്ളില്‍ കൊളംബിയ വീണ്ടും ലീഡ് നേടി. മ​ല‍​യാ​ളി താ​രം രാ​ഹു​ലി​ന്‍റേ​ത​ട​ക്കം ര​ണ്ട് സു​വ​ർ​ണാ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്തി​യ ഇ​ന്ത്യ ആ​ദ്യ പ​കു​തി​യി​ൽ ഗോ​ൾ​ര​ഹി​ത സ​മ​നി​​പി​ടി​ച്ചു.