ലോകകപ്പ് ഫുട്ബോളിന്‍റെ പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീം അമേരിക്ക

0
52

ദില്ലി: അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോളിന്‍റെ പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീം എന്ന ബഹുമതി അമേരിക്ക സ്വന്തമാക്കി. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തില്‍ ആഫ്രിക്കന്‍ ശക്തികളായ ഘാനയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് അമേരിക്ക തോല്‍പ്പിച്ചത്.

മത്സരത്തിന്റെ എഴുപത്തിയഞ്ചാം മിനിട്ടില്‍ അയോ അകിനോലയാണ് അമേരിക്കയുടെ വിജയഗോള്‍ കണ്ടെത്തിയത്.

നേരത്തെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ അമേരിക്ക എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു. ഇതോടെ രണ്ട് മത്സരങ്ങളില്‍ രണ്ട് ജയവുമായി അമേരിക്കയ്ക്ക് ആറുപോയിന്‍റായി.

ഇതേ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഇന്ത്യ ഇന്ന് കൊളംബിയയെ നേരിടും. ആദ്യ മത്സരം തോറ്റ ഇരുടീമുകള്‍ക്കും നോക്കൗട്ട് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഇന്ന് വിജയം അനിവാര്യമാണ്.