വിവാഹം നിരസിച്ചതിന് യുവതിയെ യുവാവ് കൊലപ്പെടുത്തി, കത്തിച്ചു; സംഭവം ബംഗാളില്‍

0
50


ദില്ലി : വിവാഹം നിരസിച്ചതിന് യുവതിയെ യുവാവ് കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്തു. കത്തിക്കരിഞ്ഞ നിലയിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

പശ്ചിമ ബംഗാളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ബംഗാള്‍ സ്വദേശിയായ മിത്തു ദാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തില്‍ ശരത്ത് ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മിത്തുവും ശരത്തിന്റെ ഭാര്യാ സഹോദരനായ മദന്‍ ദാസും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇയാളെ വിവാഹം കഴിക്കാന്‍ യുവതി തയ്യാറായില്ല. ഇതാണ് ശരത്ത് ഇവരെ കൊലപ്പെടുത്താനുള്ള കാരണം. യുവതി കൊലപ്പെടുത്തി ആള്‍പ്പാര്‍പ്പില്ലാത്ത പ്രദേശത്ത് ഉപേക്ഷിക്കാനായിരുന്നു തീരുമാനിച്ചത്.

പീന്നീട് മരിച്ച ആളിനെ പെട്ടെന്ന് തിരിച്ചറിയാതിരിക്കാനാണ് കത്തിച്ചത്. മിത്തു ഇടക്കിടക്ക് ഇവരുടെ വീട് സന്ദര്‍ശിക്കാറുണ്ട്. വെള്ളിയാഴ്ച രാത്രിയും മിത്തു ഇവരുടെ വീട്ടില്‍ എത്തി. രാത്രി ഭക്ഷണം കഴിച്ച് സ്വന്തം വീട്ടിലേക്ക് മടങ്ങാന്‍ ഇരിക്കുമ്പോള്‍ വിവാഹത്തിന്റെ പേരു പറഞ്ഞ് തര്‍ക്കങ്ങള്‍ ഉണ്ടായി.

തര്‍ക്കം മൂത്തപ്പോള്‍ യുവതിയെ ശരത്ത് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അതില്‍ യുവാവ് മൃതദേഹം വലിച്ചിഴക്കുന്നത് ഉണ്ടായിരുന്നു. ശരത്താണ് വീഡിയോയില്‍ ഉള്ളതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ശരത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവം നടക്കുമ്പോള്‍ മിത്തുവിന്റെ കാമുകനായ മദന്‍ വീട്ടിലുണ്ടായിരുന്നില്ലെന്ന് പൊലീസിനോട് ശരത്ത് പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി.