വി.സി.ഹാരിസ്: ചെയ്തതൊക്കെയും വ്യത്യസ്തം

0
110

ഇന്നു വിടപറഞ്ഞ എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ ഡോ.വി.സി ഹാരിസിനെ പ്രശസ്ത സാഹിത്യവിമര്‍ശകന്‍  ഇ.പി.രാജഗോപാലന്‍ അനുസ്മരിക്കുന്നു.

സര്‍ഗാത്മകമായ സിദ്ധിവിശേഷണങ്ങളിലൂടെ  യുവ തലമുറയെ അസാധാരണമാംവിധം പ്രചോദിപ്പിച്ച വി.സി.ഹാരിസിന്റെ സിദ്ധിവിശേഷങ്ങള്‍ ഇ.പി.രാജഗോപാലിന്റെ ഈ അനുസ്മരണത്തില്‍  തെളിഞ്ഞു നില്‍ക്കുന്നു.

ഇ പി രാജഗോപാലൻ

വി.സി.ഹാരിസ്  ചെയ്തതൊക്കെ വ്യത്യസ്തമായിരുന്നു. വിമർശനത്തിന്റെയും (സ്വകാര്യ))ജീവിതത്തിന്റെയും സ്ക്രിപ്റ്റുകളടക്കം എല്ലാം വിഭിന്നം.

അധ്യാപകൻ ജ്ഞാനത്തിന്റെ അധികാരിയല്ല എന്ന് തെളിയിച്ചു. അസാധാരണതകൾ സാധാരണമാണ് എന്നുറപ്പിച്ചു. പ്രതിഷ്ഠകളെ ഗൗനിച്ചില്ല.സ്വയം പ്രതിഷ്ഠയാവാതിരിക്കാൻ ശ്രദ്ധിച്ചു.നല്ല നടനായിരുന്നു — നാട്യം കുറവായിരുന്നു സ്വന്തമായ ജീവിതം സർഗ്ഗാത്മകമായി ജീവിച്ചു.

സൗഹൃദങ്ങളിൽ തിളങ്ങി. സ്വയം വിശകലനം ചെയ്ത് അസ്വസ്ഥനായി.അതിൽ രസിച്ചു. ഓട്ടോറിക്ഷാ അപകടത്തിൽ പെടാൻ ഒരു സർവ്വകലാശാലാധ്യാപകനും അവസരം കിട്ടാനിടയില്ലാത്ത ഇന്നത്തെ കേരളത്തിൽ അങ്ങനെയൊരാളായി.

മരണത്തിന് മാത്രമെ ഹാരിസിനെ തടവിലാക്കാനായുള്ളൂ. ഗൗരവബുദ്ധികളായ വിമർശകരുടെ ഗോത്രം വീണ്ടും ചെറുതാവുന്നു.