സംവിധായകന്‍ അറിയാതെ ക്ലൈമാക്സ് മാറ്റി ദുല്‍ഖര്‍ ചിത്രം സോളോ വിവാദത്തില്‍

0
57

സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ അറിയാതെയാണ് സോലോയുടെ ക്ലൈമാക്സ് മാറ്റിയിരിക്കുന്നത് .സംവിധായകന്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സോലോ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.  സോലോയുടെ ക്ലൈമാക്സ് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. പുത്തന്‍ ക്ലൈമാക്സുമായി തീയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇപ്പോള്‍ തീയേറ്ററുകളില്‍ മുന്നേറുന്നത്.

സിനിമയുടെ ക്ലൈമാക്സ് മാറ്റിയതിനെ കുറിച്ച്‌ ചോദിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു. അത് ചെയ്തിരിക്കുന്നത് എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ്. നല്ലതോ ചീത്തയോ ആയിക്കോട്ടെ. എന്നാലും താനുണ്ടാക്കിയ സിനിമക്കൊപ്പമാണ് താനെന്നും ബിജോയ് പറയുന്നു.

നേരത്തേ, ചിത്രത്തെ കൂവി തോല്‍പ്പിക്കുന്നവരോട് ചിത്രത്തെ കൊല്ലരുതെന്ന അപേക്ഷയുമായി ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തിയിരുന്നു.

തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന ഈ ചിത്രത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അക്കാര്യത്തില്‍ താന്‍ സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ കൂടെയാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. ചിത്രത്തിന്റെ നിര്‍മ്മാണത്തിലോ മറ്റോ പങ്കാളികളാകാത്തവര്‍ അത് മുറിച്ചുമാറ്റുന്നതും കൂട്ടിക്കുഴയ്ക്കുന്നതുമുള്‍പെടെ ചെയ്യുന്നതെല്ലാം ചിത്രത്തെ ഇല്ലാതാക്കാന്‍ മാത്രമേ സഹായിക്കൂവെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു സോലോ. സംഗീതത്തിന് പ്രധാന്യം കൊടുത്ത നിര്‍മ്മിച്ച ചിത്രത്തില്‍ ഏട്ടിലധികം സംഗീത സംവിധായകന്മാരുണ്ടായിരുന്നു.