പദ്ധതികളുടെ വകുപ്പ്തല അവലോകനം ആരംഭിച്ചെന്ന് മുഖ്യമന്ത്രി

0
60

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ വകുപ്പുകളുടെയും പ്രധാന പദ്ധതികളുടെ അവലോകനം ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തി. ഫെയ്സ് ബുക്ക്‌ കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി അവലോകന വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്.

സർക്കാരിന്റെ രണ്ടാം വർഷത്തോടനുബന്ധിച്ച് എറ്റടുക്കുന്ന 12 പ്രധാന പദ്ധതികൾ ചീഫ് സെക്രട്ടറി അവതരിപ്പിച്ചു. വിഴിഞ്ഞം തുറമുഖത്തിന്റെ അനുബന്ധ സൗകര്യ വികസനം, ബസ് റാപിഡ് ട്രാൻസിറ്റ് കോറിഡോർ, തിരു- കോഴിക്കോട് ലൈറ്റ് മെട്രോയും ഫ്ളൈ ഓവറും, ടെക്നോപാർക്കിലേക്കും ടെക്നോ സിറ്റിയിലേക്കു മുള്ള ദേശീയപാതാ കണക്ടിവിറ്റി, വയനാട്, മൂന്നാർ സുവോളജിക്കൽ/ ബൊട്ടാണിക്കൽ പാർക്ക്, കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള വിവിധ റോഡുകളുടെ വികസനം, കൊച്ചി- കോയമ്പത്തൂർ ഇന്റസ്ട്രിയൽ കോറിഡോർ, വൈദ്യുതി മേഖലയിൽ ട്രാൻസ് ഗ്രിഡ് പദ്ധതി, റബ്ബർ മേഖലയിൽ വാല്യൂ അഡീഷൻ പദ്ധതി തുടങ്ങിയവയാണിത്‌.

ഇതിന് പുറമെ ഓരോ വകുപ്പിന്‍റെയും മൂന്നു പ്രധാന പദ്ധതികളാണ് വിലയിരുത്തുന്നത്. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് തടസ്സങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ നീക്കുകയാണ് അവലോകനത്തിന്‍റെ പ്രധാന ലക്ഷ്യം. 38 വകുപ്പുകളില്‍ വരുന്ന 114 പദ്ധതികളാണ് വിലയിരുത്തുന്നത്. കൂട്ടത്തില്‍ ചില പുതിയ പദ്ധതികളുടെ നടത്തിപ്പും ചർച്ച ചെയ്യും. അതത് വകുപ്പുകളുടെ മന്ത്രിമാരും ചീഫ് സെക്രട്ടറിയും സെക്രട്ടറിമാരും പങ്കെടുക്കും.