സര്‍വകലാശാലകളുടെ പേരില്‍ ഹിന്ദുവും മുസ്​ലിമും വേണ്ടന്ന് യു ജി സി

0
53


ന്യൂഡല്‍ഹി: സര്‍വകലാശാലകളു​ടെ പേരുകളില്‍ നിന്ന്​ ‘ഹിന്ദു’, ‘മുസ്​ലിം’ എന്നീ വാക്കുകള്‍ എടുത്തു മാറ്റണ​മെന്ന്​ യു.ജി. സി നിര്‍ദേശം. ബനാറസ്​ ഹിന്ദു യൂണിവേഴ്​സിറ്റിയില്‍ നിന്ന്​ ഹിന്ദു എന്ന വാക്കും അലീഗഡ്​ മുസ്​ലിം യൂണിവേഴ്​സിറ്റിയില്‍ നിന്ന്​ മുസ്​ലിം എന്ന വാക്കും ഒഴിവാക്കണം.അലിഗഢ് സര്‍വകലാശാലയു​ടെ ഒാഡിറ്റ്​ റിപ്പോര്‍ട്ടി​​ന്‍റെ അടിസ്​ഥാനത്തില്‍ 10 കേന്ദ്ര സര്‍വകലാശാലകളിലെ ക്രമക്കേട്​ അന്വേഷിക്കുന്നതിനായി യു.ജി.സി നിയോഗിച്ച പാനലാണ്​ നിര്‍ദേശം മുന്നോട്ട് വച്ചത്. .

സര്‍വകലാശാലകളുടെ മതനിര​പേക്ഷ നിലപാടുകളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ നിര്‍ദേശം.കേന്ദ്ര സര്‍വകലാശാലകള്‍ മതേതരമാകണം. എന്നാല്‍ ഇത്തരം പേരുകള്‍ അതി​​ന്‍റെ മത നിരപേക്ഷ സ്വഭാവം പ്രതിഫലിപ്പിക്കില്ല. അതുകൊണ്ടാണ്​ അവ മാറ്റണമെന്ന്​ നിര്‍ദേശിച്ചതെന്ന്​ പാനല്‍ അംഗം പറഞ്ഞു.

അലിഗഢിനും ബനാറസിനും പുറമേ പോണ്ടിച്ചേരി സര്‍വകലാശാല, അലഹബാദ് സര്‍വകലാശാല, ഹേമവതി നന്ദന്‍ ബഹുഗുണ ഗര്‍വാള്‍ സര്‍വകലാശാല ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ് കേന്ദ്രസര്‍വകലാശാല, രാജസ്ഥാന്‍ കേന്ദ്ര സര്‍വകലാശാല, ജമ്മു കേന്ദ്ര സര്‍വകലാശാല, മഹാത്മഗാന്ധി അന്തരാഷ്ട്രിയ ഹിന്ദി വിശ്വവിദ്യാലയ വാര്‍ധ, ത്രിപുര സര്‍വകലാശാല, ഹരി സിങ് ഗൗര്‍ സര്‍വകലാശാല മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് പാനല്‍ അന്വേഷണം നടത്തിയത്.