സ്റ്റോക്ക്ഹോം: അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് എച്ച്. തലറിന് സാമ്പത്തിക ശാസ്ത്ര നൊബേല്‍ പുരസ്കാരം. ബിഹേവിയറല്‍ ഇക്കണോമിക്സില്‍ നല്കിയ സംഭാവനകള്‍ക്കാണ് പുരസ്കാരം. ഷിക്കാഹോ സര്‍വകലാശാലയിലെ പ്രൊഫസറാണ് തലര്‍.
വ്യക്തികളുടെ സാമ്പത്തിക തീരുമാനങ്ങളെ സ്വാധീനിക്കുന്ന മനഃശാസ്ത്ര, സാമൂഹിക, വൈകാരിക ഘടകങ്ങളുമായി ബന്ധപ്പെട്ട ബിഹേവിയറല്‍ ഫിനാന്‍സ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ് റിച്ചാര്‍ഡ്. ഏഴ് കോടിയോളം രൂപയാണ് സമ്മാനമായി ലഭിക്കുക.
ഒലിവര്‍ ഹാര്‍ട്ട്, ബെങ്റ്റ് ഹോംസ്ട്രോം എന്നിവര്‍ക്കാണ് കഴിഞ്ഞവര്‍ഷം സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചത്.
കരാറില്‍ ഏര്‍പ്പെടുന്നവരുടെ വ്യത്യസ്ത താല്പര്യങ്ങള് എങ്ങനെ സംരക്ഷിക്കപ്പെടാം എന്നതുസംബന്ധിച്ച പഠനമാണ് ഇവര്‍ നടത്തിയത്.