
ന്യൂഡല്‍ഹി: ഹാദിയ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. ഹാദിയയും ഷെഫിന് ജഹാനും തമ്മിലുളള വിവാഹം റദ്ദുചെയ്യാന്‍ ഹൈക്കോടതിക്ക് അധികാരമുണ്ടോ? എന്‍ഐഎ അന്വേഷണം തുടരണോ എന്ന കാര്യങ്ങള്‍ കോടതിയുടെ പരിഗണനയില്‍ വരും.
ഹാദിയയെ നേരില്‍ കണ്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷനും, കേരളത്തിലെ ആസൂത്രിത മതപരിവര്‍ത്തനം അന്വേഷിക്കണമെന്ന് നിമിഷയുടെ അമ്മ ബിന്ദുവും ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഹാദിയ കേസ് എന്‍ഐഎ അന്വേഷിക്കണം കുടുംബത്തിന് സുരക്ഷ നല്‍കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ഹാദിയയുടെ അച്ഛന് അശോകന് നല്കിയ ഹര്‍ജിയും കോടതിയുടെ മുന്നിലെത്തും. .
എന്‍ഐഎ അന്വേഷണം ആവശ്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം.നല്‍കിയിരുന്നു. എന്‍ഐഎ അന്വേഷണത്തെ പിന്തുണച്ചു സമര്‍പ്പിക്കപ്പെട്ട ഹരജികളും കോടതിയുടെ പരിഗണനക്കെത്തും. എന്‍ഐഎ അന്വേഷണം ചോദ്യം ചെയ്ത് ഹദിയയുടെ ഭര്‍ത്താവു ഷെഫിന് ജഹാന് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിശദമായി വാദം കേള്‍ക്കും.